കേരളത്തില്‍ ബലിപെരുന്നാള്‍ വെള്ളിയാഴ്ച
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ കൊറോണ രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ ഒഴിവാക്കുവാന്‍ ആണ് സാധ്യത.