സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത , 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം, മഴ ശക്തമായതോടെ കുട്ടമ്പുഴയില്‍ മഴവെള്ളപ്പാച്ചിലും വെള്ളപൊക്കവും ഉണ്ടായി. ഇന്നലെ വൈകിട്ടോടെ ഉരുളന്‍തണ്ണി, ഒന്നാം പാറ, മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക്, ക്ണച്ചേരി, അട്ടിക്കളം, പിണവൂര്‍ക്കുടി, ആനന്ദന്‍കുടി, വെളിയത്തുപറമ്പ്, പ്രദേശങ്ങളില്‍ ഒട്ടേറെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
ശക്തമായ മഴയില്‍ ആദിവാസി മേഖലകളായ പിണവൂര്‍ക്കുടി, ആനന്ദന്‍കുടി ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപ്രതീക്ഷിതമായുണ്ടായ വെള്ളപൊക്കത്തില്‍ 200 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയിരുന്നു.