ലോക്ക്ഡൗണ്‍ ഒരു പരിഹാരമാകുന്നില്ല ; കര്‍ണാടകയിലെ എല്ലായിടങ്ങളിലെയും ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ മാത്രം പരിഹാരമല്ലെന്നു മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഇതിനെ തുടര്‍ന്ന് തലസ്ഥാന നഗരമായ ബംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ണാടക പിന്‍വലിച്ചു. നഗര ചുമതലയുള്ള കമീഷനര്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീക്കണമെന്ന ആവശ്യം അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.
കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായിരിക്കും നിയന്ത്രണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, ആളുകള്‍ ജോലിക്ക് പോയി തുടങ്ങണം, സാമ്പത്തിക രംഗവും വളരെ പ്രധാനമാണ്, സാമ്പത്തിക മേഖലയെ സ്ഥിരപ്പെടുത്തി നിര്‍ത്തിക്കൊണ്ട് തന്നെയാകാണം കോവിഡിനെതിരായ നമ്മുടെ പോരാട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുംബൈക്ക് പിന്നാലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ഒരു നഗരം ബംഗളൂരുവാണ്. മുംബൈയിലെ രോഗവ്യാപന തോത് രണ്ടു ശതമാനമാണെങ്കില്‍ ബംഗളൂരുവിലേത് 10 ശതമാനമാണ്. ബംഗളൂരുവില്‍ കഴിഞ്ഞദിവസം 1452പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ നീളുന്ന ലോക്ക് ഡൌണ്‍ കനത്ത സാമ്പത്തിക പ്രശ്‌നമാണ് സംസ്ഥാനത്തിന് വരുത്തി വെക്കുന്നത്. ഇതാണ് ലോക്ക് ഡൌണ്‍ എടുത്തു കളയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.