ഒരു മെം വെച്ച് ഒരുപാട് ട്രോളുകള്‍ ; എല്ലാം വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരമായ ഒന്നാണ് ട്രോളുകള്‍. എന്തിനും ഏതിനും ട്രോള്‍ വരിക എന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായ ഒരു കാര്യമായി കഴിഞ്ഞു. വ്യക്തികള്‍ സംഭവങ്ങള്‍ എന്തിനു മരണത്തെ പോലും ട്രോളുന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ട്രോളുകള്‍ ഉണ്ടാക്കുന്ന ട്രോളന്‍ എന്ന ഒരു വിഭാഗം ഇപ്പോള്‍ വളരെ പ്രശസ്തമാണ്. അതേസമയം ഒരു ട്രോള്‍ ഉണ്ടാക്കുക എന്നത് അത്ര ചെറിയ കാര്യവുമല്ല.

ആശയം കിട്ടിക്കഴിഞ്ഞാല്‍ അതിനു പറ്റിയ മേം കണ്ടെത്തുക എന്നത് കുറച്ചു പാടുള്ള പ്രക്രിയയാണ്. മുഖ്യമായും സിനിമാ രംഗങ്ങളുടെ മേം വെച്ചാണ് സ്ഥിരമായി ട്രോളുകള്‍ വരുന്നത്. അത്തരത്തില്‍ ഒരു മേം വെച്ച് ഒരുപാട് ട്രോളുകള്‍ ഉണ്ടാക്കി എല്ലാം വൈറല്‍ ആക്കി മാറ്റിയിരിക്കുകയാണ് ഷനോജ് സൈദു എന്ന ട്രോളന്‍. ദിലീപ് നായകനായ സി ഐ ഡി മൂസ എന്ന സിനിമയിലെ മേം ഉപയോഗിചാണ് ഷനോജ് ഇത്രയും ട്രോളുകള്‍ ഹിറ്റ് ആക്കിയത്. സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഒരു ട്രോളന്‍ ആണ് ഷനോജ്.

ട്രോളുകള്‍ കാണാം :