അഭിരാജിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ കാരുണ്യസ്പര്‍ശം
മുതുകുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിരാജ് എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ അക്ഷീണ പ്രയത്‌നത്തിന് ‘വേള്‍ഡ് മലയാളി ഫെഡറേഷന്റെ’ കൈത്താങ്ങ്.’
സംഘടനയുടെ യമന്‍ നാഷണല്‍ കൗണ്‍സില്‍ കോഡിനേറ്റര്‍ റോജി മൂക്കന്‍, പ്രസിഡന്റ് ജയന്‍ രവീന്ദ്രന്‍, സെക്രട്ടറി രഞ്ജിത്ത് രാജു, ട്രഷറര്‍ സുജിത്ത് സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാഹരിച്ച ചികിത്സാസഹായം, അഭിരാജിന്റെ അമ്മയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആനി ലിബു, കേരള സ്റ്റേറ്റ് പ്രസിഡന്റ് VM. സിദ്ദീഖ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
മുതുകുളം എന്ന നമ്മുടെ കൊച്ചു ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി നടത്തിയ പരിശ്രമത്തില്‍ പങ്കാളിയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യമന്‍ നാഷണല്‍ കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങള്‍ക്കും, കായംകുളം സ്വദേശിയും മിഡിലീസ്റ്റ് കോര്‍ഡിനേറ്ററും ആയ ടോം ജേക്കബിനും, മുതുകുളം സ്വദേശിയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ട്രഷറാറും ആയ സുനില്‍ എസ്.എസ് സൂര്യമംഗലത്തിനും, മുതുകുളം നിവാസികളുടെയും യുവാക്കളുടെയും നന്ദി അറിയിക്കുന്നു.
ലളിതമായ ചടങ്ങില്‍ മുതുകുളം പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സാലി സന്തോഷ്, ശ്രീ വി.എം ഷാജി, wmf മെമ്പര്‍ സുജാ ബിജു, അഭിരാജ് ചികിത്സാ സഹായ നിധി എന്ന ആശയം സമൂഹത്തിനു മുന്നിലേക്ക് അവതരിപ്പിച്ച യുവാക്കളുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് വിഷ്ണു, വിനു, ഡാനി എന്നിവര്‍ സംബന്ധിച്ചു.