പാതി വേവിച്ച മീന്‍ കഴിച്ചു ; പാതി കരള്‍ നഷ്ടമായി
നന്നായി വേവിക്കാത്ത മത്സ്യം കഴിച്ച മധ്യവയസ്‌കന് ആണ് തന്റെ കരളിന്റെ പാതി നഷ്ടമായത്. വേവിക്കാത്ത മത്സ്യം കഴിച്ച ഇദ്ദേഹത്തിന്റെ കരളിനുള്ളില്‍ ഫ്‌ലാറ്റ് വേംസ് മുട്ടയിട്ടുകയും അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കരളിന്റെ പാതി ഭാഗം ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരിക്കുകയാണ്. ചൈനയിലാണ് സംഭവം നടന്നത്. ഇദ്ദേഹത്തിന് പെട്ടെന്ന് അനുഭവപ്പെട്ട വിശപ്പില്ലായ്മ, തളര്‍ച്ച, വയറിളക്കം, വയറുവേദന എന്നിവയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഗതി പുറത്താകുന്നത്. ഇദ്ദേഹത്തിന് നാലുമാസമായി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്‌കാനിങ്ങ് നടത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റീമീറ്റര്‍ നീളവും 18 സെന്റീമീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തുകയായിരുന്നു. അതിന്റെ മുകളില്‍ മുഴകളും വളരാന്‍ തുടങ്ങിയിരുന്നു. ശേഷം നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് ക്ലോ ണോര്‍ക്കിയാസിസ് (പാരാസെറ്റിക് ഫ്‌ളാറ്റ് വേംസ് മൂലം ഉണ്ടാകുന്ന രോഗം) ആണെന്ന് തെളിഞ്ഞത്. സ്വദേശത്തുവച്ച് താന്‍ ശരിയ്ക്ക് പാകം ചെയ്യാത്ത മത്സ്യം കഴിച്ചിരുന്നുവെന്ന് ഇദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. മീനിനുള്ളില്‍ ഉണ്ടായിരുന്ന Flatworms ഇദ്ദേഹത്തിന്റെ ശരീരത്തിലെത്തി കരളില്‍ മുട്ടയിട്ടതാകാം എന്നാണ് വിലയിരുത്തുന്നത്.
കരളിന് മീതെ കാണപ്പെട്ട ആവരണത്തില്‍ നിന്നും ദ്രാവകം നീക്കം ചെയ്യാനും അതിലൂടെ അതിന്റെ വലിപ്പം കുറയ്ക്കാനും ഡോക്ടര്‍മാര്‍ ശ്രമിച്ചുവെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. ഇതേതുടര്‍ന്ന് കരളിന്റെ രോഗബാധിതമായ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. നീക്കം ചെയ്തപ്പോള്‍ ഫ്‌ലാറ്റ് വേംസിന്റെ നിരവധി മുട്ടകളും കണ്ടെത്തിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.