സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് ; 968 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ഇന്നു രോഗമുക്തി നേടാനായി. 968 പേര്‍ക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം വന്നത്. അതില്‍ ഉറവിടം അറിയാത്തത് 54 പേര്‍. വിദേശത്ത്‌നിന്ന് 64 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 24.

നാലു മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍, കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹയറുന്നീസ, കാസര്‍കോട് ചിത്താരി സ്വദേശി മാധവന്‍, ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം-167 കൊല്ലം-133, കാസര്‍കോട്-106, കോഴിക്കോട്- 82, എറണാകുളം-69, മലപ്പുറം-58, പാലക്കാട്-58, കോട്ടയം-50, ആലപ്പുഴ-44, തൃശ്ശൂര്‍-33, ഇടുക്കി-29, പത്തനംതിട്ട-23, കണ്ണൂര്‍-18, വയനാട്-15 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-101, കൊല്ലം-54, പത്തനംതിട്ട- 81, ആലപ്പുഴ-49, കോട്ടയം-74, ഇടുക്കി-96, എറണാകുളം- 151, തൃശ്ശൂര്‍-12, പാലക്കാട്-63, മലപ്പുറം-24, കോഴിക്കോട്- 66, വയനാട് 21, കണ്ണൂര്‍-108, കാസര്‍കോട്-68. കഴിഞ്ഞ 24 മണിക്കൂറിനകം 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് 1,346 പേരെ ആശുപ പ്രവേശിപ്പിച്ചു.