വെള്ളാപ്പള്ളിയുടെ രാജിയില്‍ ഉറച്ചു ശ്രീനാരായണ സഹോദര ധര്‍മ്മ വേദി യുവജന വിഭാഗം
വെള്ളാപ്പള്ളി നടേശന്റെ അനുചരനായിരുന്ന മഹേഷിന്റെ ആത്മഹത്യയിലൂടെ പുറത്തുവന്ന വസ്തുതകള്‍ അംഗീകരിച്ചു വെള്ളാപ്പള്ളി രാജി വയ്ക്കണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മ വേദി യുവജന വിഭാഗം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി രാജി വെച്ച് പുറത്തു പോയില്ലങ്കില്‍ തെരുവില്‍ അദ്ദേഹത്തെ തടയുമെന്നു ശ്രീനാരായണ സഹോദര ധര്‍മ്മവേദി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ജിത്ത് ചിങ്ങോലിയും ജനറല്‍ സെക്രട്ടറി അഡ്വ. മിഥുന്‍ സാഗറും സംയുക്തമായി പ്രസ്താവനയില്‍ അറിയിച്ചു.
വളരെ ഗൗരവതരമായ ആരോപങ്ങളാണ് വെള്ളിപ്പള്ളിയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എസ്എന്‍ഡിപി യോഗത്തിന് 117 കൊല്ലത്തിലെ ചരിത്രത്തില്‍ ഇന്നേവരെ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിക്കെതിരെ പണാപഹരണതിനും വിശ്വാസവഞ്ചനയും ഒരു കുറ്റപത്രം സമര്‍പ്പിച്ച ചരിത്രം ഉണ്ടായിട്ടില്ല. എസ്എന്‍ഡിപി യോഗത്തിന്റെ ആയിരം കോടിയിലധികം വരുന്ന സമ്പത്ത് വെള്ളാപ്പള്ളി നടേശനും കുടുംബങ്ങളും അപഹരിച്ച് സ്വന്തമാക്കിയിട്ടുണ്ട് യുവജന പക്ഷം ആരോപിക്കുന്നത്.
വെള്ളാപ്പള്ളിക്കെതിരെ നിലവിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോയാല്‍ കോടികളുടെ തിരുമറിയും തട്ടിപ്പും വെളിച്ചത്ത് വരും. ഇത്രെയും ഗൗരവ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം അടിയന്തരമായി രാജിവെക്കണമെന്നും എസ്എന്‍ഡിപി യോഗം ഒരു പബ്ലിക് ട്രസ്റ്റ് എന്ന നിലയില്‍ അതിനെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുഉണ്ടെന്നും ശ്രീനാരായണ സഹോദര ധര്‍മ്മ വേദി ആവശ്യപ്പെട്ടു.