കോട്ടയത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ബി.ജെ.പി പ്രതിഷേധം

Dead Bodyff

കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച മരിച്ചയാളുടെ ശവസംസ്‌കാരം ബി.ജെ.പി കൌണ്‍സിലറുടെ നേത്രുത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശിയുടെ ശവസംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തിലേക്കുള്ള റോഡ് പ്രദേശവാസികള്‍ കെട്ടിയടച്ചു.

പൊലീസെത്തി വഴിയിലെ തടസം നീക്കിയെങ്കിലും നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കൊവിഡ് ബാധിച്ച മരിച്ചയാളെ ശ്മശാനത്തില്‍ സംസ്‌കാരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന് ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നഗരസഭയുടെ കളക്ട്രേറ്റ് വാര്‍ഡ് കൗണ്‍സിലാറായ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. ഇയാള്‍ക്ക് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം മൃതദേഹം ഇടവക പള്ളിയില്‍ അടക്കാതെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്.