കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍
കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു
ഉഴവൂര്‍ ഇടവക ചെട്ടിക്കത്തോട്ടത്തില്‍ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റിയംഗമാണ്.
എ.ഐ.വൈ.എഫ്. കടുത്തുരുത്തി മണ്ഡലം കമ്മറ്റി സെക്രട്ടറി, ജില്ലാ എക്‌സിക്യുട്ടീവംഗം, കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ ജനറല്‍ സെക്രട്ടറി, കെ.സി.സി. വര്‍ക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെമ്പറന്‍സ് കമ്മീഷന്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, അഭിനേതാവ്, തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടില്‍ ജിന്‍സിയാണ് ഭാര്യ. മക്കള്‍: മാറ്റ്, ജെഫ്, മരിയറ്റ്.
Ph: 9447807574