രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. മരണനിരക്കില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ പിറകിലാണ് ഇന്ത്യ. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്നെന്നും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത ഇപ്പോഴും തലമുറകള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്‍മാരെ മോദി അനുസ്മരിച്ചത്. ഇന്ത്യയുടെ സൌഹൃദം പാകിസ്താന്‍ മുതലെടുത്തെന്നും മോദി വിമര്‍ശിച്ചു.
രാജ്യ സുരക്ഷക്കായി സൈന്യം കാണിച്ച ധൈര്യം അവിസ്മരണീയമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അകാരണമായ ശത്രുത ശീലമാക്കിയ പാകിസ്താനെ ഇന്ത്യന്‍ സൈന്യം നി4വീര്യമാക്കിയെന്നും മോദി പറഞ്ഞു. ദേ
ശീയ യുദ്ധ സ്മാരകത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിരോധസേനാ മേധാവിമാരും ആദാരഞ്ജലി അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പ്രതിരോധ സേനാ മേധാവികളും ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരാജ്ഞലികളര്‍പ്പിച്ചു. രാജ്യസുരക്ഷക്കായി സൈന്യം നടത്തിയ പ്രതിരോധമാണ് കാര്‍ഗിലില്‍ വിജയം കണ്ടതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പറഞ്ഞു.