വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍ സിംഗ്
കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. നാട്ടുകാരുടെ മൊത്ത0 ബില്ലും എനിക്കയച്ചോ? എന്ന് കുറിച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹര്‍ഭജന്റെ വസതി ഉള്‍പ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്ട്രിസിറ്റി അയച്ച ബില്ലിലെ തുകയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
33,900 രൂപയാണ് താരത്തിന്റെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍. ഇത് സാധാരണ അടയ്ക്കുന്ന തുകയുടെ ഏഴിരട്ടിയുണ്ടെന്നാണ് താരം പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചത് മുതല്‍ ‘വൈദ്യുതി ബില്‍’ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സാധാരണ വരുന്നതിലും അധികം തുകയാണ് ലോക്ക്‌ഡൌണ്‍ കാലത്ത് വന്നതെന്ന് ആരോപിച്ച് ചലച്ചിത്ര-കായിക താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലും സമാനമായ അനുഭവങ്ങള്‍ ആണ് പലര്‍ക്കും ഉണ്ടായത്.