പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പിടികൂടി

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പോലീസ് പിടിയില്‍. തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഈ മാസം 15ാം തിയതി മുതലാണ് മല്ലികയെ കാണാതായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ചാണ് യുവതി കാമുകന്റെ കൂടെ മുങ്ങിയത്. തുടര്‍ന്ന് ഭര്‍ത്താവ് സുമേഷ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത്.

തിരുവനന്തപുരം കിളിമാനൂരില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ പൊലീസ് ഇരുവരേയും പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കും പ്രേരണാകുറ്റത്തിന് കാമുകനും എതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്തു.