കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
സൗത്ത് ആഫ്രിക്ക: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍,സൗത്ത് ആഫ്രിക്ക, കെനിയ,ഉഗാണ്ട,എത്യോപ്യ ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സന്നദ്ധ സംഘങ്ങളായി പ്രവര്‍ത്തിക്കുന്നു.സന്യസ്തരും,ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടെ ആയിരത്തിലേറെ വോളന്റിയേഴ്സാണ് സേവന രംഗത്തുള്ളത്.ഗ്രാമ പ്രദേശങ്ങള്‍ തോറും ഭക്ഷണകിറ്റ് വിതരണം, മാസ്‌ക് വിതരണം,സാനിറ്റൈസര്‍ വിതരണം, കൂടാതെ കോവിഡ് പ്രതിരോധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
ഈ മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും മനുഷ്യരോടൊപ്പം നടന്ന് ഉംറ്റാറ്റയിലെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സൗത്ത് ആഫ്രിക്കന്‍ ബിഷപ്പ്‌സ് കൗണ്‍സില്‍ പ്രസിഡന്റും,ഉംറ്റാറ്റ രൂപത അദ്ധ്യക്ഷനുമായ ബിഷപ്പ് സിപുക്കയാണ്. മറ്റ് രാജ്യങ്ങളില്‍ ഏരിയ ഘടകം മുതല്‍ ദേശിയ തലം വരെയുള്ള പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹകരണവും, സഹായവുമാണ് കോവിഡ് കാലത്തും സേവന ദൗത്യവുമായി മുന്നേറുവാന്‍ കാരണമായതെന്ന് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ സണ്ണി സ്റ്റീഫന്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ജെ ജോണ്‍