തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ തീരുമാനം
ട്രിപ്പില്‍ ലോക്ക് ഡൌണ്‍ തുടരുന്ന തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ സാധ്യത. തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാവും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം ചേര്‍ന്ന ഉന്നതതല യോഗമാണ് കണ്ടെയ്ന്‍മെന്റ് അല്ലാത്ത തിരുവനന്തപുരം കോര്‍പ്പറേഷന്‍ കീഴിലെ പ്രദേശങ്ങളില്‍ ഇളവ് വേണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
വൈകുന്നേരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തിരുവനന്തപുരത്തെ ലോക് ഡൗണ്‍ ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പെരുമ്പാവൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കാലിച്ചന്തയില്‍ .കൂട്ടം കൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചന്ത നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച പട്ടാമ്പി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടും നിരീക്ഷത്തില്‍ പോയില്ലെന്നാണ് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിനെതിരായ പരാതി. പാലക്കാട് ജില്ലാ കലക്ടര്‍ക്കും ഡി.എം.ഒക്കും പരാതി ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ മേഖല പുതിയ കോവിഡ് ക്ലസ്റ്റര്‍ ആയി . ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പുതിയ കോവിഡ് ക്ലസ്റ്റര്‍. പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയിരുന്നു . ഏറ്റുമാനൂരില്‍ അഞ്ചു ദിവസത്തേക്ക് കടകള്‍ അടക്കാനാണ് തീരുമാനം.