ചൂതാട്ടം ; തമിഴ് നടന്‍ ശ്യാം അറസ്റ്റില്‍

ചൂതാട്ടം നടത്തിയതിന് പ്രമുഖ തമിഴ് നടന്‍ ഷാം ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. നുങ്കംബാക്കം മേഖലയില്‍ നടന്റെ അപ്പാര്‍ട്ട്മെന്റിലാണു ചൂതാട്ടം നടത്തിയത്. ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ഷാമിനൊപ്പം മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട സൂപ്പര്‍ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയതെന്നാണു വിവരം. പോലീസ് റെയിഡില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി. ലോക്ക് ഡൌണ്‍ ആരംഭിച്ചത് മുതല്‍ ചൂതാട്ടം നടന്നു വരികയായിരുന്നു.

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്തത്. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. തമിഴ് തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന താരമാണ് ശ്യാം.