സുമനസുകളുടെ കാരുണ്യത്താല്‍ ജോസേട്ടന് സ്വപ്ന ഭവനമൊരുങ്ങുന്നു
എന്നാല്‍ സുപ്രിയ കയറ്റി വിട്ട അന്ധനെ തേടുകയായിരുന്നു ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള സൗഹൃദ വേദിയുടെ അംഗങ്ങളായ സിബി സാം തോട്ടത്തില്‍, സുരേഷ് പി.ഡി, വിന്‍സന്‍ പൊയ്യാലുമാലില്‍, സുരേഷ് വാസവന്‍, പോള്‍ സി.വര്‍ഗ്ഗീസ്, സിയാദ് മജീദ് എന്നിവര്‍ ചേര്‍ന്ന് ആണ് ‘വൃദ്ധ’നായ തിരുവല്ല കറ്റോട് തലപ്പാലയില്‍ ജോസിന്റെ (62) വീട്ടില്‍ ജൂലൈ 15ന് എത്തിയത്.
ജോസിന് 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ണിന്റെ കാഴ്ചശക്തി കുറയുവാന്‍ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടര്‍ ചികിത്സ നടത്തുവാന്‍ കഴിയാഞ്ഞതുമൂലം 12 വര്‍ഷമായി 100% അന്ധനാണ്.
തിരുവല്ല മുന്‍സിപാലിറ്റി 2006 ല്‍ ആണ് 2 സെന്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും എഴുപതിനായിരം രൂപ നല്കിയത്. ചോര്‍ന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയില്‍ നിന്ന വീടിന്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടനയാണ് 2008-ല്‍ ഒരു വീട് വാഗ്ദാനം ചെയ്തു. വീടിന്റെ നിര്‍മ്മാണം തുടക്കം കുറിച്ചെങ്കിലും 10 വര്‍ഷമായി നിര്‍മ്മാണം പാതി വഴിയിലാണ്. സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്ലാണ് ഇവരുടെ താമസം.
നിര്‍മ്മാണം പാതി വഴിയില്‍ ആയ വീട് ആണ് സൗഹൃദ വേദി പ്രവര്‍ത്തകര്‍ക്ക് കാണുവാന്‍ ശേഷിച്ചത്. അടുക്കള പോലും നിര്‍മ്മിച്ചിട്ടില്ല. തറ ഇടുകയോ വീടിന്റെ ഭിത്തി വശങ്ങള്‍ പ്ലാസറ്റിംങ്ങ് നടത്തുകയോ മുകള്‍വശം ശരിയായ രീതിയില്‍ പരുക്കനോ ഇട്ടിട്ടില്ല. വയറിംങ്ങ് ജോലികളും പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല.ശക്തമായ ചോര്‍ച്ചമൂലം ഭിത്തികളിലൂടെ വെള്ളം മുറിക്കുള്ളിലേക്ക് വീഴും.
ജോസിന്റെ ഭാര്യ സിസില്‍ ജോസ് ആസ്മ രോഗിയാണ്.മുടിവെട്ട് തൊഴിലാളിയായ മൂത്തമകന്റെ ഏക വരുമാനം കൊണ്ടാണ് 7 അംഗ കുടുംബം പുലര്‍ത്തുന്നത്. 1300 രൂപ ക്ഷേമ പെന്‍ഷന്‍ ആയി ലഭിക്കുന്നെണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല.ഇളയ മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
ഒരു മണിക്കൂറോളം ദുരിതകഥ കേട്ട സൗഹൃദ വേദി പ്രവര്‍ത്തകര്‍ ജോസിനെ സഹായിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. ജനകീയ സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ റോജിന്‍ പൈനുംമൂടുമായി ജോസിന്റെ അവസ്ഥ പങ്കുവെച്ചു. അദ്ദേഹം സൗഹൃദ വേദി പ്രവര്‍ത്തകരുടെ സന്ദര്‍ശനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ജോസിനെ സഹായിക്കുന്നതിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്‌നേഹികളായവര്‍ രംഗത്ത് വന്നത്.
പാതി വഴിയില്‍ നിര്‍മ്മാണം ഉപേക്ഷിക്കപെട്ട ജോസേട്ടന്റെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭിത്തിയുടെ പ്ലാസ്റ്ററിംങ്ങ് ജോലികള്‍ക്ക് തുടക്കമായി. അടുക്കള ഉള്‍പെടെ നിര്‍മ്മിച്ചു നല്കാനാണ് ലക്ഷ്യം. ഇതിനോടകം വയറിങ്ങ് ജോലികള്‍ പൂത്തിയാക്കുകയും ഫാന്‍, ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുകയും ചെയ്തു.ഇപ്പോള്‍ വീടിനുള്ളില്‍ ടൈലുകള്‍ നിരത്തുന്ന ജോലികളാണ് നടക്കുന്നത്. മഴ ശക്തമാകുന്നതിന് മുമ്പ് വീടിന്റെ പുറം ഭാഗം പ്ലാസ്റ്ററിങ്ങ് നടത്തി വീടിന്റെ ചോര്‍ച്ച തടയുന്നതിന് റൂഫിംങ്ങ് ഉള്‍പ്പെടെ ചെയ്യാനാണ് ഉദ്യേശിക്കുന്നത്. ബിജു ബേബി മാലിപ്പുറത്ത്, മഹേഷ് മനോഹരന്‍ എന്നിവരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വീടിനുള്ളില്‍ അവശ്യമായ ഫര്‍ണിച്ചറുകള്‍ ഉള്‍പെടെ നല്കി കൊണ്ട് എത്രയും വേഗം ഗൃഹപ്രവേശന കര്‍മ്മം നടത്താന്‍ ആണ് സൗഹൃദ വേദി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. സുമനസ്സുകള്‍ കനിഞ്ഞാല്‍ ഇത് സാധ്യമാകുമെന്നും ജോസിന്റെ മകളുടെ പഠനവും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള പറഞ്ഞു. നമ്മുടെ ചെറിയ ഒരു സഹായം വഴിമുട്ടി നില്ക്കുന്ന ഇവര്‍ക്ക് വലിയ ആശ്വാസമാകും.
വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Name. Mr. JOSE
ACCOUNT NO. 57009949480
IFSC. SBIN0070437.
SBI KATTODE BRANCH
9061805661