നിങ്ങള്‍ വലിച്ചെറിഞ്ഞ ആ പഴയ ചക്കക്കുരു അല്ല ഇപ്പോള്‍ ; 300 ഗ്രാമിന് വില 270 രൂപ

ചക്ക കഴിച്ചു കഴിഞ്ഞു പലരും പുറത്തു കളയുന്ന ചക്കക്കുരു വീണ്ടും താരമായി. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിച്ചിരുന്ന ചക്കക്കുരുവിനു ഭയങ്കര ഡിമാന്റ് ആണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആയ ആമസോണില്‍. 300 ഗ്രാമിന് വില 270 രൂപയാണ് ചക്കക്കുരുവിന്റെ വില. 300 ഗ്രാ0 ചക്കക്കുരുവിന് 270 രൂപയാണ് വില. ചക്കക്കുരുവിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചാണ് വില്‍പ്പന. ഒരു ശതമാനം മാത്രമാണ് ഇതില്‍ ഫാറ്റ് ഘടകമുള്ളത്.

ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ ആരോഗ്യത്തിനും കാഴ്ചശക്തിയ്ക്കും ഉത്തമമാണ്. വിളര്‍ച്ചയെ പ്രതിരോധിക്കാനും രക്താണുക്കളുടെ എണ്ണം കൂട്ടാനും ഇതില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ഘടകം സഹായിക്കുന്നു. കൂടാതെ ദഹനപ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ് ചക്കക്കുരുവെന്നും 100 ഗ്രാം കലോറി അടങ്ങിയിട്ടുണ്ടെന്നും ആമസോണ്‍ പറയുന്നു. എന്തായാലും ലോക്ക് ഡൌണ്‍ ആരംഭിച്ച ശേഷം ചക്കക്കും ചക്കക്കുരുവിനും നല്ലകാലമാണ്.