കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല
ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസ് തുടങ്ങില്ല എന്ന് കെ.എസ്.ആര്‍.ടി.സി. നാളെ മുതലാണ് ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാനിരുന്നത്. നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. 206 സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. അന്യ സംസ്ഥാന സര്‍വീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടാന്നു വെച്ചത്.