തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചു. ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പൂന്തുറ സ്വദേശി ജോയ്(48) ആണ് മരിച്ചത്. വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ക്ക് മദ്യപാന ആസക്തിയെ തുടര്‍ന്നുള്ള അസ്വസ്ഥകള്‍ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മദ്യം ലഭിക്കാത്തത് കാരണമുള്ള മാനസിക സംഘര്‍ഷം ആകാം ആത്മഹത്യക്ക് കാരണമായത്. കോവിഡ് പരിശോധനയ്ക്കായി ജോയിയുടെ സാംപിള്‍ ശേഖരിച്ചിരുന്നു. അതേസമയം പരിശോധനാഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്.