100 കോടി വിജയവുമായി റെന്‍ മേനോന്റെ സ്റ്റാര്‍ട്ടപ്പ് കൊച്ചിയിലേയ്ക്ക്

റെന്‍ മേനോന്‍ എന്ന മലയാളി അമരക്കാരനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി ഓര്‍ത്തോ എഫ് എക്‌സ് (നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പല്ലുകള്‍ നേരെയാക്കുന്ന സേവനം) 1.3 കോടി ഡോളറിന്റെ മൂലധന നിക്ഷേപവുമായി കൊച്ചിയിലേയ്ക്ക്. സിഗ്‌നല്‍ ഫയര്‍ എന്ന സ്ഥാപനത്തിന്റെ നിക്ഷേപകരാണ് ഇത്രേയും വലിയ തുക മേനോന് ലഭ്യമാക്കിയിരിക്കുന്നത്.

സമാഹരിച്ചിരിക്കുന്ന തുകയില്‍ നിന്നും നല്ലൊരു ഭാഗം കമ്പനി കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ വികസന കേന്ദ്രം സ്ഥാപിക്കാന്‍ ഉപയോഗിക്കും. കൊച്ചിയില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വിദഗ്ദ്ധരായ ഒരു തൊഴില്‍ സേനയെ റിക്രൂട്ട് ചെയ്യുകയാണ് ഓര്‍ത്തോ എഫ് എക്‌സ് ലക്ഷ്യമിടുന്നതെന്നു ഓര്‍ത്തോ എഫ് എക്‌സ് സിഇഒ കൂടിയായ മേനോന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ബിരുദം നേടിയ റെന്‍ മേനോന്‍ മെഡിക്കല്‍ ഉപകരണ വ്യവസായത്തില്‍ കേരളത്തെ ഒരു മികച്ച ഹബ് ആക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്റെ പ്രയോജനം നേടാന്‍ കമ്പനി സ്വയം തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയിലൂടെ ഒട്ടേറെ ദന്തല്‍ വിദഗ്ദ്ധര്‍ക്ക് തൊഴില്‍ നേടാനാകും. വിദൂര പ്രവര്‍ത്തനത്തെക്കുറിച്ച് കമ്പനിക്ക് പിന്തുണയുള്ള നിലപാടാണ് ഉള്ളത്, ”ഓര്‍ത്തോ എഫ്എക്‌സിന്റെ സിഇഒ കൂടിയായ മേനോന്‍ പറഞ്ഞു. ഡോക്ടര്‍-ഫ്രണ്ട്ലി ഫിനാന്‍ഷ്യല്‍ മോഡലിനൊപ്പം വ്യക്തമായ അലൈനര്‍ സാങ്കേതികവിദ്യകളുടെ ഒരു സ്യൂട്ടും കമ്പനി പുറത്തിറക്കി.