അമിതാഭ് ബച്ചന് കോവിഡ് രോഗം ഭേദമായി
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് കോവിഡ് ഭേദമായി എന്ന് റിപ്പോര്‍ട്ടുകള്‍. മകന്‍ അഭിഷേക് ബച്ചനാണ് ഈ വിവരം ആദ്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ രോഗമുക്തി നേടിയ വിവരം അമിതാഭ് ബച്ചനും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു.ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയ താരം വീട്ടില്‍ ക്വാറന്റൈനീല്‍ തുടരും. കോവിഡ് ഭേദമായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കും ആരാധകര്‍ക്കും ദൈവത്തിനും നടന്‍ നന്ദി പറഞ്ഞു.
അതേസമയം അഭിഷേക് ബച്ചന്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. അമിതാഭ് ബച്ചനായിരുന്നു ആദ്യം കോവിഡ് സ്ഥീരികരിച്ചത്. പിന്നാലെ അഭിഷേകിനും ഐശ്വര്യയ്ക്കും മകള്‍ക്കും വരികയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു കാണിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് കുടുംബത്തെ കുറിച്ചുളള വിവരങ്ങളെല്ലാം അമിതാഭും അഭിഷേകുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. നേരത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു ബച്ചനും കുടുംബവും ചികില്‍സയില്‍ കഴിഞ്ഞത്. അമിതാഭ് ബച്ചന് മുന്‍പ് മരുമകള്‍ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് ഭേദമായിരുന്നു.