പറക്കും ടാക്‌സികളുമായി പുതിയ ചരിത്രം കുറിച്ച് എയര്‍ബസ്

ഹോളിവുഡ് സിനിമകളില്‍ ഒക്കെ നാം കണ്ടിട്ടുള്ള ഒന്നാണ് പറക്കുന്ന കാറുകളും മറ്റും. വിമാനം അല്ലാത്ത തരത്തിലുള്ള വാഹനങ്ങളാണ് അവയൊക്കെ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും ഇതുവരെ സാധ്യമായിരുന്നില്ല. പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ഒന്നും പ്രായോഗികമായിട്ടില്ല.

എന്നാല്‍ യൂറോപ്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ എയര്‍ബസ് ഇപ്പോള്‍ പുതിയ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍ലൈന്‍ നിര്‍മാതാക്കളാണ് എയര്‍ബസ്. ആകാശത്തുകൂടി ഓടുന്ന ബസ് എന്നോ ടാക്‌സി എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു വാഹനമാണ് ഇത്. കണ്ടാല്‍ ഒരു വലിയ ഹെലികോപ്റ്റര്‍ പോലെയുള്ള ഈ വാഹനം പൊതുജനങ്ങളെ വഹിച്ചുള്ള അതിന്റെ ആദ്യ യാത്ര പൂര്‍ത്തിയാക്കി.

പ്രൊപ്പല്ലറുകളോടു കൂടിയ അത്യാധുനിക രീതിയിലുള്ള ഒരു ഹെലികോപ്റ്റര്‍ മോഡലിലാണ് ഈ ടാക്‌സി നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനി ഈ പറക്കും ടാക്‌സിയ്ക്കിട്ടിരിക്കുന്ന പേര് CityAirbus എന്നാണ്. CityAirbus ഡിസംബറില്‍ സ്വതന്ത്രമായി പറന്നിരുന്നെങ്കിലും ഇപ്പോഴാണ് സമൂഹത്തിനും മാധ്യമങ്ങള്‍ക്കും വേണ്ടി ഒരു യാത്ര നടത്തിയത്. വിമാനത്തിന്റെ രണ്ടുഭാഗങ്ങളായി നാലു ചിറകുകള്‍. ങ്ങനെയാണ് ഇതിന്റെ ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. നാലു ചിറകുകളിലായി മൊത്തം എട്ടു മോട്ടോറുകളും എട്ടു പ്പ്രൊപ്പല്ലറുകളും ആണുള്ളത്. ഈ വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന Siemens SP200D എന്നാ മോട്ടറുകള്‍ക്ക് മണിക്കൂറില്‍ 75 മൈലുകള്‍ വരെ കടക്കാന്‍ കഴിയും.

ഒരു കാറിന് സഞ്ചരിക്കാന്‍ കഴിയുന്ന വേഗത്തിനെക്കാള്‍ അല്‍പ്പം കൂടുതലാണിത്. റോഡ് മാര്‍ഗമല്ല യാത്ര എന്നതുകൊണ്ട് തന്നെ നേരായ വഴിയില്‍ ഇതിനു വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനത്തിന് ശരാശരി 60 മൈല്‍ വേഗതയില്‍ 15 മിനിറ്റ് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇതിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കുറച്ചധികം സമയം വേണമെന്നതും മറ്റൊരു പോരായ്മയാണ്.

ഭാവിയില്‍ ഡാറ്ററി ടെക്‌നോളജി മെച്ചപ്പെട്ടാല്‍ ഇതിനൊരു പരിഹാരമാകുമെന്ന് പ്രതീക്ഷ. എങ്കിലും ചെറിയ യാത്രകള്‍ക്ക് ഈ പറക്കും ടാക്‌സി ധാരാളം മതിയെന്നാകും. നാലുപേര്‍ക്കാണ് ഒരു സമയ0 ഈ ടാക്‌സിയില്‍ സഞ്ചരിക്കാന്‍ സാധിക്കുക. പൈലറ്റ് ഇല്ലാതെ സ്വതന്ത്രമായി പറക്കാന്‍ കഴിയുക എന്നതാണ് ഇതിന്റെ പൂര്‍ത്തിയാക്കാനുള്ള അടുത്ത ലക്ഷ്യം.ടാക്‌സി മേഖലയില്‍ വരാന്‍ പോകുന്ന ഒരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമാണ് ഇപ്പോള്‍ എയര്‍ബസ് കമ്പനി പുറത്തിറക്കിയിരിക്കുന്നു ഈ സിറ്റി എയര്‍ബസ്.