സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി ; രണ്ടു മരണം
ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 815 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
40 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നു വന്നവര്‍ 55, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 85. ആരോഗ്യപ്രവര്‍ത്തകര്‍ 15, കെ.എസ്.ഇ 6. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 205 പേരാണ് ഇന്ന് തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ചതായിട്ടുള്ളത്.
പതിനഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആറ് കെഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്നും തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.