കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്
യുവ കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ കര്‍ശന നടപടി വേണമെന്നും വൃദ്ധമാതാപിതാക്കള്‍ അടങ്ങുന്ന കുടുംബത്തിന് ഏക അത്താണിയായിരുന്നു മരണപ്പെട്ട മത്തായിയുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ടജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സത്യസന്ധമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപെട്ട് യുവകര്‍ഷകരായ 1 ലക്ഷം പേരുടെ ഭീമ ഹര്‍ജി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അയക്കാനും യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന കമ്മറ്റി സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോക്ടര്‍ റോബിന്‍ പി മാത്യു ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫിന്നി മുള്ളനിക്കാട് അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രാജു നെടുവംമ്പുറം, അഡ്വക്കേറ്റ് വര്‍ഗീസ് മുളക്കല്‍, അഡ്വ ഗ്രീനി റ്റി വര്‍ഗീസ്, ഗീവര്ഗീസ് ബിജി നെല്ലിക്കുന്നത്, ഷോണ്‍ ജേക്കബ്, ജിബി സീതത്തോട്, മേഘാ റേച്ചല്‍, ബിജോ ബാബു എന്നിവര്‍ പങ്കെടുത്തു.