കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുതവിദ്യയൊന്നും ഇല്ല എന്ന് WHO

കോറോണയെ മറികടക്കാന്‍ ഉതകുന്ന അത്ഭുത വിദ്യകളൊന്നും നിലവിലില്ലന്നു WHO രംഗത്ത്. ഇനി ഉണ്ടാകാന്‍ പോകുന്നില്ലയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ പ്രതിരോധ വാക്സിന്‍ ഉടനെ എത്തുമെന്ന പ്രതീക്ഷയില്‍ ലോകം കാത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് WHO യുടെ മുന്നറിയിപ്പ്. നിരവധി വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ വാക്സിനുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവന്‍.

എന്നാല്‍ അതിനിടയിലാണ് കൊറോണയെ പ്രതിരോധിക്കാന്‍ നിലവില്‍ അത്ഭുതങ്ങളൊന്നുമില്ലയെന്നും ഇനി ഉണ്ടാകണമെന്നുമില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കിയത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കൊറോണ അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗികള്‍ അഞ്ചു മടങ്ങ് വര്‍ധിച്ച് 1.75 കോടിയായി. മാത്രമല്ല കൊറോണ മരണങ്ങള്‍ മൂന്നിരട്ടിയായി എന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.