ഉത്തര്‍പ്രദേശില്‍ കമിതാക്കളെ മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊന്നു
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ആണ് ഞെട്ടിക്കുന്ന ഈ സംഭവം. ബന്ധുക്കള്‍ ആണ് 19 വയസ്സുകാരിയേയും കാമുകനെയും ഒരു മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി. ബാന്ദയിലെ കരാച്ച ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 23കാരനായ ഭോല, 19കാരിയായ പ്രിയങ്ക എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
കമിതാക്കള്‍ ആയ യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊലപ്പെടുത്തിയത് . സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 80 ശതമാനമത്തോളം പൊള്ളലേറ്റ രണ്ടുപേരും ബുധനാഴ്ച തന്നെ മരിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രിയങ്ക മരിച്ചത്.