ഐപിഎല്ലില്‍ നിന്നും വിവോയെ പുറത്താക്കി

ഐ പി എല്‍ സ്പോണ്‍സര്‍ സ്ഥാനത്തു നിന്നും ചൈനീസ് മൊബൈല്‍ കമ്പനിയായ Vivo യെ നീക്കിയതായി BCCI. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചത്. 2020 ഐപിഎല്ലിലെ വിവോ മൊബൈല്‍ ഇന്ത്യ ലിമിറ്റഡിന്റെ പങ്കാളിത്തം ബിസിസിഐ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്നാണ് ബിസിസിഐ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

വിവോ IPL ന്റെ സ്‌പോണ്‍സര്‍ സ്ഥാനത്ത് എത്തുന്നത് അഞ്ചു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 2018 ലാണ്. കരാര്‍ 2190 കോടിയുടേതായിരുന്നു. ഇനി മൂന്ന് വര്‍ഷം കൂടി വേണം കരാര്‍ അവസാനിക്കാന്‍. അതിനിടെയാണ് ബിസിസിഐ ഇങ്ങനൊരു പ്രധാന തീരുമാനം കൊക്കൊണ്ടത്. ഇതിനിടയില്‍ ബാക്കി മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഹോണറിന് കൈമാറാനാണ് വിവോയുടെ തീരുമാനമെന്നും സൂചനയുണ്ട്. വിവോയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയ സാഹചര്യത്തില്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തുന്നതിന് ഉടനെതന്നെ ടെണ്ടര്‍ വിളിക്കുമെന്നും സൂചനയുണ്ട്.