സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; യു.എ.പി.എ നിലനില്‍ക്കുമെന്ന് കോടതി

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍.ഐ.എ പ്രത്യേക കോടതി തള്ളി. എന്‍.ഐ.എ സംഘം ഹാജരാക്കിയ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. സ്വര്‍ണക്കടത്ത് കേസ് ഭീകര പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും സാമ്പത്തിക കുറ്റകൃത്യം മാത്രമാണെന്നുമായിരുന്നു സ്വപ്നയുടെ വാദം. ഇതേത്തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ എന്‍.ഐ.എ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി പരിശോധിച്ചതിനു ശേഷമാണ് സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

സ്വപ്ന സുരേഷ് സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ട്. യു.എ.പി.എ.അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.