വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം എന്ന് ബില്‍ ഗേറ്റ്‌സ്

കൊറോണ വൈറസിനെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊറോണ പോലെ മോശമായ നാശനഷ്ടങ്ങള്‍ കാലാവസ്ഥ വ്യതിയാനം വരുത്തിയെക്കാമെന്നാണ് ബില്‍ ഗേറ്റ്‌സ് പറയുന്നത്. മുഴുവന്‍ ആവാസ്ഥവ്യവസ്ഥയെയും കാലാവസ്ഥ വ്യതിയാനം നശിപ്പിക്കുമെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താമസ0 അസാധ്യമാക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മരണനിരക്കും കൊറോണയെക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021-ല്‍ പുറത്തിറക്കാനിരിക്കുന്ന ‘കാലാവസ്ഥ ദുരന്തം എങ്ങനെ ഒഴിവാക്കാം?’ എന്ന തന്റെ പുസ്തകത്തിലും ബില്‍ ഗേറ്റ്‌സ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ പ്രതിസന്ധി കാലക്രമേണ വ്യപിക്കുകയും അത് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തു0. നാസ (NASA) സൂചിപ്പിക്കുന്ന പോലെ കാലാവസ്ഥ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സിസ്റ്റങ്ങളെയും ഇത് കാര്യമായി ബാധിക്കും. COVID19 പോലെയൊരു മഹാമാരി ലോകത്തില്‍ പിടിപെടുമെന്നും അതിനെ പ്രതിരോധിക്കാന്‍ ഉത്തരങ്ങളുണ്ടാകില്ലെന്നും 2015ല്‍ ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ വൈറസ് ഒതുങ്ങിയാല്‍ ഉടന്‍ തന്നെ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷ0 പേരില്‍ പതിനാല് എന്ന അനുപാതത്തിലാണ് കൊറോണ വൈറസ് മരണങ്ങള്‍ രേഖപ്പെടുത്തുന്നത്. അടുത്ത നാല്‍പത് വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന മരണനിരക്ക് ഇതാകും. 2100 ആകുമ്പോഴേക്ക് ഇത് അഞ്ചു മടങ്ങായി വര്‍ധിക്കുമെന്നും സാമ്പത്തിക വ്യവസ്ഥയിലുണ്ടാകുന്ന ആഘാതവും സമാനമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം കൊറോണ വൈറസ് കൊണ്ട് ഒരു ഗുണമുണ്ടായി എന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതവാതക വാര്‍ച്ച 8 ശതമാനം ഇത് കുറച്ചു. കൊറോണ വൈറസ് രോഗം ബാധിച്ച് ഓരോ പതിനഞ്ച് സെക്കന്‍ഡിലും ഒരാള്‍ വീതം മരിക്കുകയാണ്. ഇത് 1.9 കോടി ആളുകളെ രോഗ ബാധിതരാക്കുകയും 7,10,000 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു.