EIA കരട് പുനഃപരിശോധിക്കണം: ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റി

പരിസ്ഥിതിയും പ്രകൃതിയും തകര്‍ക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥകള്‍ അടങ്ങിയ കരട് EIA റിപ്പോര്‍ട്ട് 2020 കേന്ദ്രം പുനപരിശോധിക്കണമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫിന്നി മുള്ളനിക്കാട് വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോ.റോബിന്‍.പി.മാത്യു മുഖ്യപ്രഭാഷണം നടത്തി.

ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, അഡ്വ. ഗ്രീനി റ്റി വര്‍ഗീസ്, ഗീവര്‍ഗീസ് ബിജി നെല്ലിക്കുന്നത്, ജിതിന്‍ കൈപ്പട്ടൂര്‍, റെജി തണ്ണിത്തോട്, ബിജോ ബാബു മെഗാ റെയ്ച്ചല്‍ എന്നിവര്‍ പങ്കെടുത്തു.