സ്വാതന്ത്യദിനാശംസകളുമായി വന്ദേമാതരം ഫ്രം ഓസ്ട്രിയ
വിയന്ന: ജനഗണമനയും വന്ദേമാതരവുമൊക്കെ കേള്‍ക്കുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന ഓരോ ഭാരതീയനും മാതൃരാജ്യത്തിന്റെ ഓര്‍മ്മകള്‍ ഓടിയെത്തും. ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി മാറിയ വന്ദേമാതരം ആലപിച്ചു സ്വാതന്ത്ര്യദിന ആശംസകളുമായി എത്തിയിരിക്കുകയാണ് വിയന്നയില്‍ നിന്നും ഒരു കൂട്ടം വിദേശ സുഹൃത്തുക്കള്‍.
വിയന്നയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന ഫാ. ജാക്‌സണ്‍ സേവ്യര്‍ സേവ്യറിന്റെ നേതൃത്വത്തിലാണ് ‘വന്ദേമാതരം ഫ്രo വിയന്ന’ എന്ന ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ അനേകരെ ആകര്‍ഷിക്കുകയാണ് . വന്ദേമാതരം എന്ന ഗാനം ഫാ. ജാക്‌സണ്‍ ആലപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് തോന്നിയ ആശയമാണ് ഈ വീഡിയോയുടെ നിര്‍മ്മാണത്തിന് പ്രചോദനമായത്.
ഈണവും സംവിധാനവും, വരികളുടെ അര്‍ത്ഥവും കൂടി ചേര്‍ന്ന് ഒരു ധ്യാനത്മക സ്വഭാവം ഈ ഗാനത്തിന് ഉണ്ടെന്നാണ് ഫ്‌ലൂട്ട് വായിച്ചിരിക്കുന്ന വലേറി ഷ്മിറ്റ് പറയുന്നത്. തന്റെ സംഗീത അഭിരുചിയുമായി ചേര്‍ന്നു പോകുന്നതല്ലെങ്കിലും ഈ ഗാനത്തിന്റെ മാന്ത്രികതയാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഗാനം പാടിയ ജൂലിയ മര്‍ട്ടീനീയും സമ്മതിക്കുന്നു. ഗിത്താര്‍ വായിച്ചിരിക്കുന്നത് ക്രിസ്റ്റഫര്‍ സിഗ്ലേര്‍ ആണ്. പിയാനോ ജാക്‌സണ്‍ സേവ്യറും, എബിന്‍ പള്ളിച്ചന്‍ പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നു.
ഗാനം കേള്‍ക്കാം: