സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം
സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോരില്‍ വെടിനിര്‍ത്താന്‍ അണികള്‍ക്ക് സി.പി.ഐ(എം) നിര്‍ദേശം. സൈബര്‍ പോരാട്ടം നിയന്ത്രിക്കണമെന്ന് അണികളോട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു.
സൈബര്‍ പോരാട്ടം വഴി തെറ്റാതെ നോക്കാന്‍ മുഖ്യമന്ത്രി അണികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാമൂഹ്യമാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കരുതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി തന്നെ ഇന്ന് വ്യക്തമാക്കി. ഇതോടെ ഇരുവശത്തും വെടിനിര്‍ത്തല്‍ പ്രഖ്യാപനമായി.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ബി കുറിപ്പിട്ട പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് നല്ല നിലയില്‍ പെരുമാറാന്‍ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കോടിയേരി പറഞ്ഞു.