ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണം

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണം (വിദ്യാര്‍ത്ഥിമിത്ര) നടത്തി. ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. അര്‍ഹരായ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം ചെയ്തു.

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോ. റോബിന്‍ പി മാത്യു, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫിന്നി മുള്ളനിക്കാട്, ജില്ലാ സെക്രട്ടറി അഡ്വ. ഗ്രീനി റ്റി വര്‍ഗീസ്, ഗീവര്‍ഗീസ് ബിജി നെല്ലിക്കുന്നത്ത്, ജിതിന്‍ കൈപ്പട്ടൂര്‍, ഷോണ്‍ ജേക്കബ്, ശശി പൂങ്കാവ്, മേഖാ റെയ്ച്ചല്‍ റെയ്‌ന ജോര്‍ജ്, സുമ സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.