മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്ന ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിപ്പിച്ചു. ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ധോണി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

 

ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനൊപ്പം ‘എക്കാലവും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്നു രാത്രി 7.29 മണിമുതല്‍ എന്നെ വിരമിച്ചയാളായി കണക്കാക്കൂ.’ രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണ രണ്ടുതവണയാണ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

ധോണി നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡിനൊപ്പം ചെന്നൈയിലാണ്, അവര്‍ യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശീലന ക്യാമ്പിന്റെ ഭാഗമാകാന്‍ ചെന്നൈയിലെത്തിയ ധോണി അപ്രതീക്ഷിതമായാണ് വിരിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ 2019 ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തോറ്റ മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യ ജേഴ്‌സി അണിഞ്ഞത്.