കണ്ണൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിക്കൊന്നു
കണ്ണൂര്‍ പയ്യാവൂരില്‍ മകനെ പിതാവ് കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പ്പടന്ന സ്വദേശി ഷാരോണ്‍ (20) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് സജിയെ പൊലീസില്‍ അറസ്റ്റ് ചെയ്തു. വൈകിട്ടോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി ആദ്യം മകനുമായി വഴക്കിട്ടു. ഇതിനു പിന്നാലെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുത്തേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മദ്യലഹരിയിലെത്തി സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് സജിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പയ്യാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.