ഓര്‍ഡര്‍ ചെയ്തത് പവര്‍ ബാങ്ക് ; കിട്ടിയത് സ്മാര്‍ട്ട് ഫോണ്‍ ; കിട്ടിയത് ഫ്രീയായി എടുത്തോളാന്‍ ആമസോണ്‍

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ അല്ല പലര്‍ക്കും ലഭിക്കുന്നത് എന്ന ആരോപണം പലപ്പോഴും നാം കേള്‍ക്കുന്നത് ആണ്. ഇത് സംബന്ധിച്ച് ധാരാളം കേസുകളും രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത സാധാനത്തേക്കാളും മികച്ചത് കിട്ടി എന്ന് കേട്ടിട്ടുണ്ടോ എന്നാല്‍ അങ്ങനൊരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്.

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ നബീല്‍ നാഷിദിനാണ് ഈ അനുഭവം ഉള്ളത്. നബീല്‍ ഓണ്‍ലൈന്‍ വഴി ഒരു പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്തിരുന്നു എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചതോ 8000 രൂപ വിലമതിക്കുന്ന ഫോണും. അബദ്ധം ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ നബീലിന്റെ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു. ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗിച്ചോളൂ എന്ന മറുപടിയും നല്‍കി.

നബീല്‍ ആഗസ്റ്റ് 10 നാണ് ഷവോമിയുടെ 1400 രൂപ വിലയുള്ള പവര്‍ ബാങ്ക് ബുക്ക് ചെയ്തത്. ആഗസ്റ്റ് 15 ന് സാധനം എത്തി. അത് പവര്‍ ബാങ്കിന് പകരം ഷവോമി റെഡ് മി എട്ട് എ ഡ്യുവല്‍ ഫോണിയായിരുന്നു. അതിന്റെ വില 8000 രൂപയും. ഉടന്‍ തന്നെ തനിക്ക് കിട്ടിയ സാധനത്തിന്റെ ഫോട്ടോ എടുത്ത് നബീല്‍ ആമസോണിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതുടര്‍ന്ന് തെറ്റുപറ്റിയത്തില്‍ ആമസോണ്‍ ക്ഷമാപണം നടത്തുകയും ഫോണ്‍ നബീലിനോട് ഉപയോഗിച്ചോളാന്‍ മറുപടി നല്‍കുകയും ചെയ്തു. അതിന്റെ സന്തോഷത്തിലാണ് നബീല്‍ ഇപ്പോള്‍.