രണ്ടാഴ്ചയ്ക്കിടെ കണ്ടെത്തേണ്ടത് 6,000 കോടി എന്ന് മന്ത്രി തോമസ് ഐസക്

അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നും ട്രഷറി ഡ്രാഫ്റ്റിലാകുമെന്നും മന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ആണ് ഇത്രയും തുക വേണ്ടി വരുന്നത്.

ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള പാദത്തില്‍ അനുവദിച്ച വായ്പ എടുത്തുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അധികമായി അനുവദിച്ച ഉപാധികളില്ലാത്ത അരശതമാനം വായ്പ എടുത്താലേ ഓവര്‍ ഡ്രാഫ്റ്റ് നികത്താനാകൂ. ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കാനേ അനുവാദമുള്ളു. അധികം വായ്പ എടുക്കണമെങ്കില്‍ നിയമം പാസാക്കണം. 24ന് ഒരു ദിവസത്തേക്ക് മാത്രമാണ് നിയമസഭ ചേരുന്നത് എന്നതിനാല്‍ ബില്ല് പാസാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.