വ്യഭിചാരശാലകള്‍ തുറക്കാം , പക്ഷേ സെക്‌സ് പാടില്ല
മാസങ്ങള്‍ നീണ്ട കോറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷം ബെര്‍ലിനില്‍ വ്യഭിചാരശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇറോട്ടിക് മസാജ് ആകാം പക്ഷേ സെക്‌സ് പാടില്ല എന്ന നിയന്ത്രണം നിലവിലും തുടരും . നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും സെപ്റ്റംബറില്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ലൈംഗികത്തൊഴിലാളികള്‍ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ ഈ ഭാഗിക ഇളവില്‍ അതൃപ്തരാണ്.
നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രം ലഘൂകരിക്കുന്നതിലൂടെ ലൈംഗികത്തൊഴിലാളികള്‍ മാത്രമല്ല ക്ലയന്റുകളും നിരാശരാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് പകുതി മുതല്‍ ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ലൈംഗിക ജോലികള്‍ നിരോധിച്ചിരുന്നു. ഇക്കാരണത്താല്‍ ജൂലൈയില്‍ ബെര്‍ലിനിലെ ബുണ്ടെസ്രത്ത് പാര്‍ലമെന്റിന് മുന്നില്‍ ലൈംഗികത്തൊഴിലാളികള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ വരുമാനം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് ലൈംഗികത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ജര്‍മ്മനിയില്‍ ലൈംഗികത്തൊഴില്‍ നിയമവിധേയമാണ്.
നാല്‍പ്പതിനായിരത്തോളം വരുന്ന രാജ്യത്തെ ലൈംഗികത്തൊഴിലാളികള്‍ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യുകയും തൊഴില്‍ കരാറുകള്‍ക്കും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരുമാണ്. മാസങ്ങളായുള്ള ഈ ലോക്ക് ഡൌണ്‍ കാരണം ആറു മടങ്ങ് നഷ്ടം ഉണ്ടായതായാണ് ഒരു സെക്‌സ് കേന്ദ്രത്തിന്റെ ഓപ്പറേറ്റര്‍ പറഞ്ഞത്.
പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച് ബോതലിന്റെ നടത്തിപ്പിന് ചെലവ് കൂട്ടിയിട്ടുമുണ്ട്. ലെതര്‍ സീറ്റുകളും മാര്‍ബിള്‍ ഫ്‌ലോറിംഗും ഉള്ള പ്രവേശന കവാടത്തില്‍ സ്വീകരണ സ്ഥലത്ത് നിയമങ്ങള്‍ വിശദീകരിക്കുന്ന അടയാളങ്ങള്‍ പിന്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല വേശ്യാലയം സന്ദര്‍ശിക്കുന്ന എല്ലാവരും അവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അടങ്ങിയ ഒരു ഫോം പൂരിപ്പിക്കണം. ശേഷം ഇത് സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കണം.
കൂടാതെ ഇവിടെ എത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പലരും ഇവിടെ വരുന്നത് സെക്‌സ് പ്രതീക്ഷിച്ചാണെന്നും അതൊരു പ്രശ്‌നമാണെന്നുമാണ് മാര്‍ക്‌സ് പറയുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ബെര്‍ലിനിലും ജര്‍മ്മനിയുടെ മറ്റ് ഭാഗങ്ങളിലും പൂര്‍ണ്ണ ലൈംഗികത വാഗ്ദാനം ചെയ്തുകഴിഞ്ഞാല്‍ കര്‍ശനമായ ശുചിത്വ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.