ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 90 വയസ് ആയിരുന്നു. ന്യൂ ജഴ്‌സിയിലെ വസതിയില്‍ വെച്ചാണ് അന്ത്യം. മകള്‍ ദുര്‍ഗ ജസ് രാജ് ആണ് മരണവാര്‍ത്ത അറിയിച്ചത്. മേവതി ഘരാനയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി സംഗീജ്ഞന്‍ ആയിരുന്നു ജസ് രാജ്. രമേശ് നാരായണന്‍ ഉള്‍പ്പെടെ നിരവധി സംഗീതജ്ഞര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 80 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ പദ്മ ശ്രീ, പദ്മ ഭൂഷണ്‍, പദ്മ വിഭുഷണ്‍ തുടങ്ങിയ ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായി.
ഹരിയാനയിലെ ഹിസാറില്‍ 1930ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജിയില്‍ നിന്ന് സംഗീത പഠനം ആരംഭിച്ചു. ജ്യേഷ്ഠന്‍ മണിറാം, മഹാരാജാ ജയ്വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി സംഗീത പഠനം തുടര്‍ന്നു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയില്‍ മനം നൊന്ത് അത് അവസാനിപ്പിച്ച അദ്ദേഹം സംഗീതാഭ്യസനത്തിലേക്ക് ചുവട് മാറ്റി. നാലാം വയസില്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് അവസാനത്തെ നൈസാമിന്റെ ദര്‍ബാറില്‍ ദേശീയ സംഗീതജ്ഞന്റെ പദവി ഏറ്റെടുക്കേണ്ടതായി വന്നു.
അച്ഛന്റെ കീഴില്‍ സംഗീതാഭ്യാസനം തുടങ്ങിയ ജസ്രാജ് പിന്നീട് ജ്യേഷ്ഠന്‍ മണിറാമിന്റെ പക്കലും മഹാരാജാ ജയ്വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. ഒരു ഗ്രഹത്തിന് പണ്ഡിറ്റ് ജസ് രാജിന്റെ പേര് നല്‍കിയിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ സംഗീതജ്ഞന്‍ ആണ് അദ്ദേഹം. 2006ല്‍ മൗണ്ട് ലെമ്മണ്‍ സര്‍വേയില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഛിന്നഗ്രഹം 300128 പണ്ഡിറ്റ് ജ്‌സ് രാജ് എന്ന് പേര് നല്‍കുകയായിരുന്നു.