ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നയാഗ്രയില്‍ ത്രിവര്‍ണ്ണം ഒരുക്കി കാനഡയും
പി പി ചെറിയാന്
ഒട്ടാവാ: ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേര്‍ന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ ദീപാലംകൃതമായി.
കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയില്‍ ത്രിവര്‍ണ്ണം തെളിഞ്ഞത്. നയാഗ്ര ഫോള്‍സ് ഇല്യുമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മീഷനും സിറ്റി ഓഫ് ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണങ്ങള്‍ ഒരുക്കിയത്. മാത്രമല്ല അവിടെ ഇന്ത്യന്‍ പതാകയും ഉയര്‍ത്തി.
ഇന്‍ഡോ-കാനഡ ആര്‍ട്ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് പതാക ഉയര്‍ത്തിയത്. ടൊറന്റോ സിറ്റി ഹാളിലും പതാക ഉയര്‍ത്തല്‍ നടന്നു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ഇന്ത്യയും കാനഡയും തമ്മില്‍ ദീര്‍ഘവും ശക്തവും ഊര്‍ജസ്വലതയുമുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നയാഗ്രയില്‍ ത്രിവര്‍ണ്ണം ഒരുക്കി കാനഡയും-പി പി ചെറിയാന്