ഭിന്നലിംഗക്കാര്‍ക്ക് പരമ്പരാഗത കുടുംബ സ്വത്തില്‍ തുല്യാവകാശം നല്‍കി യോഗി സര്‍ക്കാര്‍

ഭിന്നലിംഗക്കാരായ വ്യക്തികള്‍ക്ക് പരമ്പരാഗത സ്വത്തിലും ഭൂമിയിലും തുല്യാവകാശം ലഭിക്കുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തി ഉത്തര്‍ പ്രദേശ് യോഗി സര്‍ക്കാര്‍.പുതിയ നിയമ ഭേദഗതി ചരിത്രപരമായ നിയമ ഭേദഗതിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് ക്യാബിനറ്റ് എടുത്ത തീരുമാനം നിയമസഭയില്‍ അവതരിപ്പിക്കും. 2006ലെ ഉത്തര്‍പ്രദേശ് റവന്യൂ നിയമമാണ് നിയമസഭ ഭേദഗതി വരുത്തുന്നത്.

മുന്‍പ് പിതൃസ്വത്തിന്റെ അവകാശികളെന്ന നിലയില്‍ ആണ്‍മക്കള്‍, പെണ്‍മക്കള്‍, വിവാഹിതരായവര്‍, വിവാഹിതരാകാത്തവര്‍, വിധവകള്‍ എന്നിവര്‍ക്കാണ് അവകാശം ഉണ്ടായിരുന്നത്. നിയമം എല്ലാ മക്കള്‍ക്കും എല്ലാ പൗരന്മാര്‍ക്കും ഒരു പോലെയായതിനാല്‍ പഴയ നിയമത്തില്‍ പറയാത്ത ഭിന്നലിംഗക്കാരെക്കൂടി ഉള്‍പ്പെടുത്തി പൗരസമത്വം ഉറപ്പുവരുത്തേണ്ടത് സാമൂഹ്യനീതിയാണെന്നും യോഗി ആദിത്യനാഥ് കാബിനറ്റ് യോഗത്തില്‍ വ്യക്തമാക്കി.