ഉത്ര കൊലപാതകം ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
അഞ്ചല്‍ ഉത്ര കൊലക്കേസില്‍ മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡന കേസ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു.
കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കില്ലെങ്കിലും ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നിവയില്‍ ഇരുവര്‍ക്കും പങ്കുണ്ട്. ഉത്രാ കൊലപാതകത്തില്‍ സൂരജ് അറസ്റ്റിലാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും ഇവര്‍ ശ്രമിച്ചു. സൂരജിനെയും പിതാവ് സുരേന്ദ്രനെയും നേരത്തെ തന്നെ അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവരെയും പലതവണ ചോദ്യംചെയ്തിരുന്നു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ പൊലീസ് കഴിഞ്ഞയാഴ്ച സൂരജിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്ത്രീധനത്തുക തിരികെ നല്‍കാതിരിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഉത്രയ്ക്ക് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.
ഉത്രയുടെ ബന്ധുക്കള്‍ സ്ത്രീധന തുക തിരികെ ചോദിച്ച ദിവസം മുതല്‍ കൊലപാതകത്തിനു വേണ്ടിയുള്ള ആസൂത്രണം സൂരജ് ആരംഭിച്ചു. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുകയായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്ര കൊല്ലപ്പെട്ടാലും അവരുടെ വീട്ടില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സൂരജ് കരുതി .
താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പിനോടും സൂരജ് സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തില്‍ പരാമര്‍ശം. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് മാപ്പ് സാക്ഷിയായി. കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പ്രതിയാക്കിയെങ്കിലും കൊലപാതക പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊലപാതകകേസില്‍ സുരേന്ദ്രനെ നിലവില്‍ പ്രതിയാക്കിയിട്ടില്ല.
ഗാര്‍ഹിക പീഡനത്തിലും സ്വര്‍ണം ഒളിപ്പിച്ചതിലും സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. സൂരജിന്റെ മറ്റ് ബന്ധുക്കളെ കൂടി പ്രതിയാക്കിയ ഗാര്‍ഹിക പീഡന കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ആയിരത്തിലധികം പേജുകള്‍ ഉള്ളതാണ് കുറ്റപത്രം. 217 സാക്ഷിമൊഴികളും 303 തെളിവുകളും ഉള്‍പ്പെടുന്നു.
മെയ് ഏഴിനാണ് അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ വീട്ടിലെ കുിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തില്‍ മുറിക്കുള്ളില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.