12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന അറിയിപ്പുമായി (WHO) ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ കുട്ടികളേയും രോഗം ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അതിനാലാണ് 12 വയസ്സും അതിനുമുകളില്‍ പ്രായമുള്ളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും WHO നിര്‍ദ്ദേശിക്കുന്നത്. മാത്രമല്ല രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിലും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശത്തിലുണ്ട്.
പകരാന്‍ മുതിര്‍ന്നവരിലുള്ള അതെ സാധ്യത കുട്ടികള്‍ക്കുമുള്ളതിനാല്‍ ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ അനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാകുമെന്നും ഈ പ്രായത്തിലുള്ള കുട്ടികള്‍ വയസായവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. സാധാരണ സാഹചര്യത്തില്‍ 5 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല. കുട്ടികള്‍ക്കുള്ള ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ WHO യും യുനിസേഫും സംയുക്തമായാണ് പുറത്തിറക്കിയത്. ലോകത്ത് ഇതുവരെ കോറോണ സ്ഥിരീകരിച്ചത് 2.3 കോടി ജനങ്ങള്‍ക്കാണ്. പക്ഷേ ഇതിലും കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാകാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലക്ഷണമില്ലാത്ത രോഗികളാണ് ഇവരില്‍ കൂടുതലുമെന്നാണ് റിപ്പോര്‍ട്ട്.