വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

നീറ്റ് പരീക്ഷ എഴുതാനായി വിദേശത്തു നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടെയും ക്വാരന്റീന്‍ ഒഴിവാക്കുന്നതിന് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീറ്റ് എഴുതാന്‍ വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നും 5000 ത്തോളം പേരാണ് കേരളത്തില്‍ എത്തുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല അതില്‍ പലരും JEE പരീക്ഷ എഴുതിയ ശേഷം അതായത് സെപ്റ്റംബര്‍ ആറ് കഴിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. എന്നാല്‍ NEET പരീക്ഷ നടക്കുന്നത് സെപ്റ്റംബര്‍ 13 നും. അതുകൊണ്ടാണ് വിദേശത്തുനിന്നും വരുന്നവരുടെ quarantine ഒഴിവാക്കണമെന്ന് ഹാരീസ് ബീറ്റാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇപ്പോഴാണ് കേരളം കൊറോണയുടെ ആഘാതം നേരിടുന്നതെന്നും പ്രതിദിന കേസുകള്‍ 2000 ല്‍ അധികമാണെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ quarantine ഒഴിവാക്കാന്‍ കോടതി ഉത്തരവിടില്ലെന്നും അതേസമയം ഇക്കാര്യത്തില്‍ ഉചിതമായ തീരമാനം സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.