സുഹൃത്ത് ബന്ധത്തിന്റെ ആഴം മനസിലാക്കി ഒരു വീഡിയോ ; സിംഹത്തിനോട് പൊരുതി സുഹൃത്തിനെ രക്ഷിച്ച് സീബ്ര

സിംഹം പിടികൂടിയ തന്റെ സുഹൃത്തിനെ സ്വന്തം ജീവിതം പോലും പണയം വെച്ച് രക്ഷിക്കുന്ന സീബ്രയുടെ വീഡിയോ കണ്ടാല്‍ ആരും ഒന്ന് ഞെട്ടും. രാജ് ശേഖര്‍ സിംഗ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവച്ചത്. 23 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ തുടങ്ങുന്നത് രണ്ട് സീബ്രകള്‍ ഓടുന്ന ദൃശ്യത്തോടെയാണ്. പിന്നില്‍ ആയിപ്പോയ രണ്ടാമത്തെ സീബ്രയെ സിംഹം ചാടിപ്പിടിക്കുന്നു.

കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സീബ്രയെ കീഴ്‌പ്പെടുത്തി സിംഹം കഴുത്തിലെ കടി ശക്തമാക്കുകയാണ്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആദ്യം ഓടിപ്പോയ സീബ്ര തിരികെ വന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇതോടെ ഒന്നാമനെ താഴെയിട്ട് സിംഹം രക്ഷിക്കാനെത്തിയവനെ പിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, സിംഹത്തെ തൊഴിച്ച് മാറ്റി രണ്ട് പേരും ഓടി രക്ഷപ്പെടുകയാണ് വീഡിയോയില്‍. എന്നാല്‍ എല്ലാം കഴിഞ്ഞു എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ഇരിക്കുന്ന സിംഹത്തെയും വീഡിയോയില്‍ കാണാം.