ലാവലിന്‍ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്
ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീംകോടതി. യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ഈ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ഇതുവരെ ഹരജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു.
പുതിയ ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റാനുള്ള കാരണം വ്യക്തമല്ല. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ നേരത്തെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ആ വിധി ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീലുകളും സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്.