തിരുവോണത്തിന് മദ്യശാലകള്‍ തുറക്കില്ല
തിരുവോണ ദിവസം സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ തുറക്കില്ല. മാത്രമല്ല ബെവ് ക്യൂ ആപ്പ് വഴിയുള്ള വില്‍പ്പനശാലകള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓണം പ്രമാണിച്ചാണ് പ്രവര്‍ത്തന സമയത്തിലും സമയ പരിധിയിലും ഇളവുകള്‍ കൊണ്ടുവന്നത് .
ഇനിമുതല്‍ ബെവ് ക്യൂ ആപ് വഴി മദ്യം വാങ്ങാനുള്ള ഔട്ട്‌ലെറ്റുകള്‍ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഇതുവഴി പിന്‍കോഡ് മാറ്റുന്നതിനും സാധിക്കും. ഇത് സംബന്ധിച്ച മാറ്റങ്ങള്‍ നിലവില്‍ വന്നതായി ഫെയര്‍ കോഡ് അറിയിച്ചിട്ടുണ്ട്. Bev-Q aap വഴി മദ്യം ബുക്ക് ചെയ്യാനുള്ള സമയപരിധി 3 ദിവസമായിരുന്നു. ഇനി ബുക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ മദ്യം വാങ്ങാം. ബെവ് ക്യൂ, കനസ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളുടെ സമയപരിധി 9 മണി മുതല്‍ 7 വരെയാക്കിയിട്ടുണ്ട്. എന്നാല്‍ ബാറുകളുടെ സമായപരിധിയില്‍ മാറ്റമില്ല അത് 9 മുതല്‍ 5 വരെ തുടരും.