റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’; വിവാദ പോസ്റ്റുമായി രശ്മി ആര്‍ നായര്‍
പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിനെ പരിഹസിച്ച് ഇടതുപക്ഷ സഹയാത്രികയും ചുംബന സമര നായികയുമായ രശ്മി ആര്‍ നായര്‍. 28 വയസായിട്ടും പണിക്കൊന്നും പോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു രശ്മി ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദമായതോടെ രശ്മി ആര്‍ നായര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 28 വയസായിട്ടും പണിക്കൊന്നും പോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്സിജന്‍ കുറവാണ്. വെറുതെ എന്തിനാണ് പാഴാക്കുന്നത്’, ‘ രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു. പോസ്റ്റിനെതിരെ എതിര്‍പ്പുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് തുടര്‍ന്ന് പോസ്റ്റ് ഫെയ്സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു.
എന്നാല്‍ പോസ്റ്റ് പിന്‍വലിച്ചിട്ടില്ല എന്നാണ് രശ്മി പറയുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിലെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അപ്രത്യക്ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ രശ്മി വിശദീകരണവുമായി എത്തിയത്. ”ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാന്‍ മടികൊണ്ടു പിഎസ്സി ലിസ്റ്റും നോക്കി ഇരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’ എന്നൊരു ഒരു പ്രസ്താവന ഞാന്‍ നടത്തിയിരുന്നു. ആ പ്രസ്താവന നടത്തിയ ഫേസ്ബുക് പോസ്റ്റ് മാസ് റിപ്പോര്‍ട് ചെയ്തു ഫേസ്ബുക്കില്‍ നിന്നും റിമൂവ് ചെയ്ത എന്നതിനര്‍ത്ഥം ഞാന്‍ ആ പ്രസ്താവനയില്‍ നിന്നും പിറകോട്ടു പോയി എന്നതല്ല. എന്റെ പൊതു വിഷയങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും വ്യക്തിപരമാണ്. അതില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ സ്ഥാനമില്ല. ഞാന്‍ മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു.’- ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ രശ്മി പറയുന്നു.