ഉച്ചത്തില്‍ സംസാരിച്ചതിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍
പി പി ചെറിയാന്‍
ഡാലസ്: വീട്ടില്‍ ഉച്ചത്തില്‍ സംസാരിച്ചു തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് വഴക്കിട്ടശേഷം ഭാര്യയെയും മക്കളെയും ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തി. പതിമൂന്നും, പതിനാറും വയസ്സുള്ള രണ്ട് ആണ്‍മക്കളെയും ഭാര്യയെയുമാണു ജെയിംസ് ലി വെമ്പിനെ (50) വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാളെ ഡാലസ് പൊലീസ് അറസ്റ്റു ചെയ്തു.
ഡാലസ് ബിഗ്ടൗണ്‍ ജോണ്‍ വെസ്റ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മക്കളും ഭാര്യയും തമ്മില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞു ഭാര്യയുമായി വഴക്കിട്ടശേഷമാണ് ഭാര്യ വിക്ടോറിയ ബണ്‍ടണു(35) നേരെ ജെയിംസ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് രണ്ട് ആണ്‍മക്കളെയും വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നും വെടിവയ്ക്കുന്നതിനുപയോഗിച്ച തോക്ക് കണ്ടെത്തി.
സംഭവത്തിനു ഒരു മണിക്കൂറിനുശേഷം ജെയിംസ് പൊലീസിനെ വിളിച്ചു വെടിവച്ചതായി അറിയിക്കുകയുമായിരുന്നു. കുറ്റസമ്മതം നടത്തിയ ജെയിംസിനെ അറസ്റ്റു ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ചു. കൊല്ലപ്പെട്ട വിക്ടോറിയായെകുറിച്ചും, മക്കളെകുറിച്ചും സമീപവാസികള്‍ക്ക് നല്ല അഭിപ്രായമായിരുന്നു.